Latest NewsNewsIndia

രാജ്യത്തെ നടുക്കി ഒഡീഷ ട്രെയിൻ ദുരന്തം; 18 ട്രെയിനുകൾ റദ്ദാക്കി, മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

ഭുവനേശ്വർ: രാജ്യത്തെ നടുക്കി ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം. മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 233 ആയി. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു. അപകടത്തെ തുടർന്ന് 18 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഏഴ് ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്തു.

റദ്ദാക്കിയ ട്രെയിനുകൾ

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന, 12837-ഹൗറ-പുരി എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 12863 ഹൗറ-സർ എം വിശ്വേശ്വരയ്യ ടെർമിനൽ എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 02837 സന്ത്രാഗച്ചി-പുരി ഹൗറ-ചെന്നൈ മെയിൽ
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 12895 ഷാലിമാർ-പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 20831 ഷാലിമാർ-സംബാൽപൂർ എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 02837 സന്ത്രാഗച്ചി-പുരി
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 22201 സീൽദാ-പുരി തുരന്തോ എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 12509 എസ്എംവിടി ബെംഗളൂരു-ഗുവാഹത്തി
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 12074 ഭുവനേശ്വർ-ഹൗറ ജൻ ശതാബ്ദി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 12073 ഹൗറ-ഭുവനേശ്വര് ജൻ ശതാബ്ദി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 12278 പുരി-ഹൗറ ശതാബ്ദി എക്സ്പ്രസ്.
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 12277 ഹൗറ-പുരി ശതാബ്ദി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 12822 പുരി-ഷാലിമർ ധൗലി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 12821 ഷാലിമാർ-പുരി ധൗലി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 12892 പുരി-ബാംഗിരിപോസി
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 12891 ബംഗിരിപോസി-പുരി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 02838 പുരി-സന്ത്രഗാച്ചി സ്പെഷ്യൽ
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന 12842 ചെന്നൈ-ഷാലിമാർ കോറോമണ്ടൽ എക്സ്പ്രസ്

ടാറ്റാനഗർ വഴിതിരിച്ച് വിട്ട ട്രെയിനുകൾ

02.06.2023-ന് യാത്ര ആരംഭിച്ച 22807 സാന്ത്രാഗച്ചി-ചെന്നൈ എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിച്ച 22873 ദിഘ-വിശാഖപട്ടണം എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിച്ച 18409 ഷാലിമാർ-പുരി ശ്രീ ജഗന്നാഥ് എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിച്ച 22817 ഹൗറ-മൈസൂർ എക്സ്പ്രസ്

shortlink

Post Your Comments


Back to top button