
ഗാന്ധിനഗര്‍: നിയന്ത്രണം വിട്ട സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. പുതുപ്പള്ളി മാടപ്പറമ്പില്‍ റെന്നിയ്ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം 3.45-ന് കുമാരനല്ലൂര്‍ മേല്‍പ്പാലത്തിന് സമീപം കുമാരനല്ലൂര്‍-കുടമാളൂര്‍ റോഡില്‍ ആയിരുന്നു അപകടം നടന്നത്. കുമാരനല്ലൂര്‍ മേല്‍പ്പാലം കയറി കുടമാളൂര്‍ ഭാഗത്തേക്കു പോയ സ്കൂട്ടര്‍ യാത്രക്കാരന് മുന്നില്‍ പോയ കാറിനെ മറികടക്കുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാളുടെ സ്കൂട്ടറില്‍ നിന്നു കണ്ടെത്തിയ ലൈസന്‍സില്‍ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്.
Read Also : ‘എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായി ഞാൻ കണ്ടിട്ടുള്ള കഴിവുള്ള നടി കീർത്തി സുരേഷ് ആണ്’: ബോണി കപൂർ
അപകടത്തെത്തുടര്‍ന്ന് റോഡില്‍ വീണുകിടന്ന ഇദ്ദേഹത്തെ നാട്ടുകാര്‍ ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇദ്ദേഹത്തിന്റെ തലയ്ക്കാണ് പരിക്കെന്ന് പൊലീസ് പറഞ്ഞു
Post Your Comments