Latest NewsKeralaNews

ലോക കേരള സഭയുടെ പണപ്പിരിവിനെ ന്യായീകരിച്ച് നോര്‍ക്ക

തിരുവനന്തപുരം: ലോക കേരള സഭയുടെ പണപ്പിരിവിനെ ന്യായീകരിച്ച് നോര്‍ക്ക. പരിപാടി നടത്താന്‍ പണം ആവശ്യമുണ്ടെന്ന് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. ജനങ്ങളുടെ നികുതിപ്പണം എടുക്കുന്നില്ല. കണക്കുകള്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. പങ്കെടുക്കുന്ന എല്ലാവരില്‍ നിന്നും തുക വാങ്ങുന്നില്ലെന്നും ശ്രീരാമകൃഷ്ണന്‍ ന്യായീകരിച്ചു.

Read Also: ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 50ലധികം മരണം, മരണ സംഖ്യ ഉയരുന്നു : 350ലധികം പേര്‍ക്ക് പരിക്ക്

ലോക കേരളസഭ മേഖല സമ്മേളനത്തിനായി നടത്തുന്ന പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലനും രംഗത്തു വന്നിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ തെറ്റില്ല. മലയാളികള്‍ മനസ്സറിഞ്ഞു സഹായിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും ഇമേജ് ഉയര്‍ന്നാണെന്നും ആരോപണങ്ങള്‍ പ്രവാസികള്‍ പുച്ഛിച്ച് തള്ളുമെന്നും എ.കെ ബാലന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button