പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന ഒന്നാണ് മുടി സാധാരണ കറുപ്പിക്കാൻ ഉപയോഗിയ്ക്കുന്ന ഡൈ. ഇതിനൊരു പ്രതിവിധിയാണ് സ്വാഭാവിക ഡൈ. ഡൈ തയ്യാറാക്കാനായി ആദ്യം നാരങ്ങ എടുക്കുക. നിങ്ങൾക്ക് ആവശ്യത്തിനുള്ള (മുഴുവനോ, പകുതി മുടി ചെയ്യുവാനായി) നാരങ്ങ എടുക്കുക. നാരങ്ങ കൈ കൊണ്ട് ഉരുമി നല്ല ശക്തിയിൽ ഉരുട്ടുക. അപ്പോൾ കൂടുതൽ നീര് ലഭിക്കും. ഇതിന്റെ നീരെടുക്കുക.
നാരങ്ങ മുറിക്കുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക. നാരങ്ങാനീരും വെള്ളവും തുല്യ അളവിലാണെന്നു ഉറപ്പിക്കുക. വരണ്ട മുടിയാണെങ്കിൽ, നാരങ്ങാനീരിൽ കുറച്ച് കണ്ടീഷണർ ചേർത്ത് മിക്സ് ചെയ്യുക.
തയ്യാറാക്കിയ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിൽ എടുത്ത് നിങ്ങളുടെ മുടി മുഴുവൻ സ്പ്രേ ചെയ്യുക. അതിനുശേഷം ബ്രെഷ് ഉപയോഗിച്ച് മുടി മുഴുവൻ ചീകുക. ഇതിനു ശേഷം നാരങ്ങാനീര് മുടിയില്‍ നല്ലപോലെ തേച്ചുപിടിപ്പിയ്ക്കുക. നരച്ച ഭാഗത്തു നല്ലവണ്ണം പുരട്ടണം.
പിന്നീട് സൂര്യപ്രകാശത്തില്‍ ഇരിയ്ക്കുക. സൂര്യവെളിച്ചം മുടിയില്‍ നല്ലപോലെ അടിയ്ക്കുന്ന രീതിയില്‍ വേണം, ഇരിയ്ക്കാന്‍. 1 മണിക്കൂര്‍ നേരം ഇരിയ്ക്കണം. മുഖത്ത് സണ്‍സ്‌ക്രീനോ മറ്റോ പുരട്ടി ചര്‍മ്മത്തെ സൂര്യവെളിച്ചത്തില്‍ നിന്നും സംരക്ഷിയ്ക്കുക. ഒരു മണിക്കൂറിനു ശേഷം ഈ മിശ്രിതം വീണ്ടും പുരട്ടി 30 മിനിറ്റ് വയ്ക്കുക. പിന്നീട് സൂര്യപ്രകാശത്തില്‍ ഇരിയ്ക്കണമെന്നില്ല.
Leave a Comment