അലിഫ് അറബിക് ക്ലബ് കേരളത്തിലെ വിവിധ ജില്ലകളിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് ബാനറും ഫ്ളക്സും കെട്ടിയതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റുകളില്‍ ഉന്നയിച്ച വിഷയം ഒന്ന് മാത്രമായിരുന്നു -കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇത്തരം ഒരു ബാനറും ഫ്ളക്സും കെട്ടിയ അലിഫ് അറബിക് ക്ലബ് അഥവാ അറബിക് ലേണിംഗ് ഇംപ്രൂവ്‌മെന്റ് ഫോഴ്‌സ് / ഫോറം എന്നത് സര്‍ക്കാര്‍ ഭാഗമായിട്ടുള്ള ഭാഷാ- പോഷണ പരിപാടി ആണോ? ഇതേ പോലെ ഒരു ബാനര്‍ /ഫ്ലക്സ് കേരള ഹിന്ദി പ്രചാര സഭ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കെട്ടിയാല്‍ കമ്മ്യൂണിസ്റ്റ് നിലപാട് എന്തായിരിക്കും? ഇതാണ് എന്റെ ചോദ്യം.
ഈ രണ്ടു ചോദ്യങ്ങളും ചോദിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചു, മത വൈരം ഇളക്കി കളിക്കുന്ന ഇവിടുത്തെ സഖാക്കളോടും ഇടത് ഭരണകൂടത്തോടും ആയിരുന്നുവെങ്കിലും പതിവ് പോലെ കമന്റുകളുമായി തലയിലെ പൂട തപ്പി ഇത് ഞങ്ങളെ കുറിച്ചും ഞങ്ങളുടെ മതത്തെയും ഭാഷയെ കുറിച്ചും ആണെന്ന് പറഞ്ഞു വന്നവരോട് സഹതാപം മാത്രമാണെന്നും അഞ്ജു തന്റെ ലേഖനത്തില്‍ പറയുന്നു.
Read Also: കടം കൊടുത്ത പണം തിരികെ ചോദിച്ചു: മധ്യവയസ്‌കന്റെ പല്ല് അടിച്ചിളക്കിയ ‘ഞണ്ട്’ ശ്യാം പിടിയില്‍
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം..
‘അലിഫ് അറബിക് ക്ലബ് കേരളത്തിലെ വിവിധ ജില്ലകളിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് ബാനറും ഫ്ളക്സും കെട്ടിയതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റുകളില്‍ ഉന്നയിച്ച വിഷയം ഒന്ന് മാത്രമായിരുന്നു -കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇത്തരം ഒരു ബാനറും ഫ്‌ലക്‌സും കെട്ടിയ അലിഫ് അറബിക് ക്ലബ് അഥവാ Arabic Learning Improvement Force /Forum എന്നത് സര്‍ക്കാര്‍ ഭാഗമായിട്ടുള്ള ഭാഷാ- പോഷണ പരിപാടി ആണോ? ഇതേ പോലെ ഒരു ബാനര്‍ /ഫ്ലക്സ് കേരള ഹിന്ദി പ്രചാര സഭ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കെട്ടിയാല്‍ കമ്മ്യൂണിസ്റ്റ് നിലപാട് എന്തായിരിക്കും?’
‘ഈ രണ്ടു ചോദ്യങ്ങളും ചോദിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചു, മത വൈരം ഇളക്കി കളിക്കുന്ന ഇവിടുത്തെ സഖാക്കളോടും ഇടത് ഭരണകൂടത്തോടും ആയിരുന്നുവെങ്കിലും പതിവ് പോലെ കമന്റുകളുമായി തലയിലെ പൂട തപ്പി ഇത് ഞങ്ങളെ കുറിച്ചും ഞങ്ങളുടെ മതത്തെയും ഭാഷയെ കുറിച്ചും ആണെന്ന് പറഞ്ഞു വന്നവരോട് സഹതാപം മാത്രം. എന്തായാലും ഇങ്ങനൊരു വിഷയം വന്നപ്പോള്‍ ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. അപ്പോഴാണ് അറിഞ്ഞത് കേരളത്തിലെ പല സര്‍ക്കാര്‍ സ്‌കൂളിലും അറബി ഭാഷ പഠനവുമായി ബന്ധപ്പെട്ട് ALIF എന്ന ഫോറം പ്രവര്‍ത്തിക്കുന്നു എന്ന്’.
‘കഴിഞ്ഞ വര്‍ഷം വരെ അവര്‍ അറബി ഭാഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവിടങ്ങളിലെ അറബി അധ്യാപകരുമായി സഹകരിച്ചു നടത്തിയെങ്കില്‍ ഇത്തവണ വ്യാപകമായി എല്ലായിടവും ഫ്‌ളക്‌സുകളും ബാനറുകളും ഇറക്കി രംഗത്ത് വന്നു. എല്ലാ സ്‌കൂളുകളിലും അറബി പോലെ, സംസ്‌കൃതവും ഹിന്ദിയും ഒക്കെ ഭാഷകള്‍ ആയിട്ട് ഉണ്ടല്ലോ. കേരള ഹിന്ദി പ്രചാര സഭ ഇതുപോലെ സ്‌കൂളുകളില്‍ ഹിന്ദി പഠിപ്പിക്കുന്ന അധ്യാപകരെ കൊണ്ട് ഹിന്ദി ക്ലബ് ഉണ്ടാക്കി ഹിന്ദിയില്‍ ഫ്‌ലക്‌സ് അടിച്ചു ഗവ സര്‍ക്കാര്‍ സ്‌കൂളില്‍ വച്ചാല്‍ ഇടതര്‍ അടങ്ങി ഇരിക്കുമോ എന്നത് മാത്രമാണ് എന്റെ ചോദ്യം’.
‘അലിഫ് അറബിക് ക്ലബ് ചെന്ത്രാപ്പിന്നി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച ബാനര്‍ ആണ് ചിത്രത്തില്‍. അലിഫ് അറബിക് ക്ലബ്, HSS ചെന്ത്രാപ്പിന്നി എന്ന് ചിത്രത്തില്‍ ഉണ്ട്. ആ സ്‌കൂളില്‍ വേറെ ഏതൊക്കെ ഭാഷകളുടെ ക്ലബ് ഉണ്ട്.? ദേശീയമായി കൂടുതല്‍ ആളുകള്‍ ആശയവിനിമയം നടത്തുന്ന ഭാഷയായ ഹിന്ദിയുടെ ക്ലബും ഗ്ലോബല്‍ ഭാഷയായ ആംഗലേയത്തിനും ഒക്കെ ക്ലബുകള്‍ കാണാതെ ഇരിക്കില്ലല്ലോ? എന്താ അവര്‍ക്കും ഇങ്ങനെ ഒരു ബാനറോ ഫ്‌ളക്‌സോ കെട്ടിയാല്‍?? എല്ലാം ഭാഷയല്ലേ? എല്ലാ ഭാഷയും വികസിക്കണ്ടേ???’
‘ഭാഷയിലും വര്‍ഗ്ഗീയത കാണുന്നോ സേച്ചി എന്ന് ചോദിക്കാന്‍ ആരും വരേണ്ട. കാരണം എന്റെ ചോദ്യം ഇവിടുത്തെ ‘Sick’ularist ജൈവ ബുദ്ധിജീവികളോട് മാത്രമാണ്. ദേശീയ ഭാഷയായ ഹിന്ദിയോട് അയിത്തം കല്പ്പിക്കുന്ന, യുവജനോത്സവത്തിന് വിളമ്പിയ സാമ്പാറില്‍ വരെ മതം തിരയുന്ന ആ പ്രത്യേക ബുദ്ധിജീവികളോട് മാത്രം!’
Post Your Comments