തൊഴിൽ മേഖലകൾ ഒന്നടങ്കം ആർട്ടിഫിഷൽ ഇന്റലിജൻസ് കീഴടക്കിയതോടെ ജോലി പോകുമോ എന്ന പേടിയിലാണ് മൈക്രോസോഫ്റ്റ് ജീവനക്കാർ. ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമാവധി എഐ ടൂളുകളെ കൂട്ടുപിടിച്ചതോടെയാണ് ജീവനക്കാരിൽ ഭീതി നിഴലിച്ചത്. നിലവിൽ, മൈക്രോസോഫ്റ്റ് വർക്ക് ട്രെൻഡ് ഇൻഡക്സ് 2023 റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, വളരെ കൗതുകകരമായ ഡാറ്റയാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
മൈക്രോസോഫ്റ്റ് ജീവനക്കാരിൽ നാലിൽ മൂന്ന് പേരും എഐ ഉപയോഗത്തെ സൗകര്യപ്രദമായാണ് കാണുന്നത്. 86 ശതമാനം പേർ അഡ്മിനിസ്ട്രേറ്റീവ് ജോലികൾക്കും, 88 ശതമാനം പേർ അനലിറ്റിക്കൽ ജോലികൾക്കും, 87 ശതമാനം പേർ ക്രിയേറ്റീവ് ജോലികൾക്കും എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. അതേസമയം, ക്രിയേറ്റീവ് ജോലികൾ ചെയ്യുന്ന 100 ശതമാനം പേരും കൂടുതൽ ക്രിയേറ്റീവ് ആകാൻ എഐയുടെ സഹായം തേടുന്നുണ്ട്.
Also Read: വ്യാജ വെബ്സൈറ്റ് ലിങ്കുകൾ: മുന്നറിയിപ്പുമായി അബുദാബി പോലീസ്
ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനു പകരം നൂതന സാങ്കേതികവിദ്യയിലൂടെ ഉൽപ്പാദനക്ഷമത ഉറപ്പുവരുത്താൻ എഐ സഹായിക്കുന്നുണ്ടെന്നാണ് മാനേജീരിയൽ തരത്തിലുള്ളവരുടെ അഭിപ്രായം. നിലവിൽ, എഐ അടിസ്ഥാനമാക്കിയുള്ള ഒട്ടനവധി ഫീച്ചറുകൾ മൈക്രോസോഫ്റ്റിൽ ലഭ്യമാണ്. വരും വർഷങ്ങളിൽ ഈ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി.
Post Your Comments