ന്യൂഡല്‍ഹി: ജൂണ്‍ മൂന്നിനാണ് ഗോവന്‍ മണ്ണിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ് എത്തുക. ഇന്ത്യയുടെ 19-ാമത് വന്ദേ ഭാരതിന്റെ ഉദ്ഘാടനമാണ് നാളെ നടക്കുക. പുതിയ വന്ദേ ഭാരത് എത്തുന്നതോടെ മുംബൈയ്ക്കും ഗോവയ്ക്കും ഇടയിലുള്ള യാത്ര ഏകദേശം ഏഴര മണിക്കൂറായി കുറയും. യാത്രക്കാര്‍ക്ക് ലോകോത്തര അനുഭവത്തിനൊപ്പം വിനോദ സഞ്ചാരത്തിനും ഉത്തേജനം നല്‍കാന്‍ ട്രെയിനിന് കഴിയും.
മുംബൈ-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് കൊങ്കണ്‍ തുരങ്കത്തിലൂടെ പോകുന്നതിന്റെ അതി മനോഹരമായ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.അടുത്ത വന്ദേ ഭാരത് കൊങ്കണ്‍ തുരങ്കങ്ങളിലൂടെ എന്ന തലക്കെട്ടോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്. വന്ദേ ഭാരത് എക്സ്പ്രസ് നദികളിലൂടെയും താഴ്‌വരകളിലൂടെയും പര്‍വതങ്ങളിലൂടെയും കടന്നുപോകുന്നു. ഇന്ത്യയിലെ ഏറ്റവും മനോഹരമായ യാത്രകളിലൊന്നായി മാറുന്നുമെന്നതില്‍ സംശയമില്ല.
മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിനും ഗോവയിലെ മഡഗാവ് സ്റ്റേഷനും ഇടയിലാകും ട്രെയിന്‍ ഓടുക. ഏകദേശം ഏഴര മണിക്കൂറിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കും.
Post Your Comments