ErnakulamKeralaNattuvarthaLatest NewsNews

കൊത്തലെൻഗോ പ​ള്ളി​യിലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോഷണം : പ്രതി അറസ്റ്റിൽ

അ​ടി​മാ​ലി ഉ​ടു​മ്പ​ന്‍​ചോ​ല ച​ക്കി​യാ​ങ്ക​ല്‍ വീ​ട്ടി​ല്‍ പ​ത്മ​നാ​ഭ​ന്‍(63) ആണ് അ​റ​സ്റ്റി​ലാ​യത്

പ​റ​വൂ​ർ: കൊ​ത്ത​ലെ​ൻ​ഗോ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്രതി പൊലീസ് പിടിയിൽ. അ​ടി​മാ​ലി ഉ​ടു​മ്പ​ന്‍​ചോ​ല ച​ക്കി​യാ​ങ്ക​ല്‍ വീ​ട്ടി​ല്‍ പ​ത്മ​നാ​ഭ​ന്‍(63) ആണ് അ​റ​സ്റ്റി​ലാ​യത്.​ പൊ​ൻ​കു​ന്ന​ത്ത് മ​റ്റൊ​രു കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് കൊ​ത്ത​ലെ​ൻ​ഗോ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കാ​ര്യം ഇ​യാ​ൾ സ​മ്മ​തി​ച്ച​ത്.​

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു: പ്രതിക്ക് രണ്ട് കേസുകളിലായി 30 വർഷം കഠിനതടവും പിഴയും 

ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ 20-ന് ആണ് സംഭവം. ​പ​ള്ളി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് അകത്തുകയറിയാണ് ഇയാൾ മോഷണം നടത്തിയത്. അ​ഞ്ച് കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് 35,000 രൂ​പ​യാ​ണ് ഇവിടെ നിന്നും ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്.​ വി​കാ​രി​യു​ടെ മു​റി​യും ഇ​യാ​ൾ കു​ത്തി​ത്തു​റ​ന്നു. പ​ള്ളി​യി​ലെ മോ​ഷ​ണ​ത്തി​നു ശേ​ഷം തൊ​ട്ട​ടു​ത്ത വ​ർ​ക്‌ഷോ​പ്പി​ന​ക​ത്ത് ക​യ​റി​യ ഇ​യാ​ൾ ഇ​വി​ടെ നി​ന്നും 4,000 രൂ​പ​യും ക​വ​ർ​ന്നു. ഏ​പ്രി​ൽ 24-ന് ​ത​ട്ടാം​പ​ടി​യി​ലെ പ​ള്ളി​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

തെ​ളി​വെ​ടു​പ്പു പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പ്രതിയെ പൊ​ൻ​കു​ന്നം സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button