അഞ്ചൽ: എം.സി റോഡിൽ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
Read Also : 10 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ 90കാരന് ജീവപര്യന്തം തടവുശിക്ഷ: വിധി വന്നത് 42 വർഷം പഴക്കമുള്ള കേസിന്
വ്യാഴാഴ്ച രാവിലെ എട്ടരയോടെ വാളകം ബഥനി സ്കൂളിന് സമീപമാണ് അപകടം നടന്നത്. നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ എതിരേ വന്ന ഓട്ടോറിക്ഷയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വെട്ടിത്തിരിക്കുന്നതിനിടെയാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
Read Also : ബിഹാറില്‍ വെച്ച് മോദിയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട് ഭീകരർ, പണം മലപ്പുറത്തുനിന്നെന്ന് എന്‍.ഐ.എ.
തിരുവനന്തപുരം എ.ആർ ക്യാമ്പിലെ വാഹനമാണ് മറിഞ്ഞത്. കൊട്ടാരക്കര ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയതാണ്. വാളകം ഔട്ട് സ്റ്റേഷനിലെ പൊലീസെത്തി നടപടികൾ സ്വീകരിച്ചു.
Post Your Comments