സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ ആർബിഎൽ ബാങ്ക്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി എയ്സ് (ACE) എന്ന പേരിലാണ് സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. എയ്സ് സ്ഥിര നിക്ഷേപ പദ്ധതിയിലൂടെ മുതിർന്ന പൗരന്മാർക്ക് 50 ബിപിഎസ് പലിശ വരെയും, സൂപ്പർ സീനിയർ പൗരന്മാർക്ക് 75 ബിപിഎസ് പലിശ വരെയുമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രധാനമായും 60 വയസിനു മുകളിലുള്ളവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം.
12 മാസം മുതൽ 15 മാസത്തിൽ താഴെ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്ക് 7.20 ശതമാനം പലിശയും, മുതിർന്ന പൗരന്മാർക്ക് 7.70 ശതമാനം പലിശയും, സൂപ്പർ സീനിയർ സിറ്റിസൺസിന് 7.95 ശതമാനം പലിശയുമാണ് വാഗ്ദാനം ചെയ്യുന്നത്. 453 ദിവസം മുതൽ 24 ദിവസത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8 ശതമാനം പലിശയും, മുതിർന്ന പൗരന്മാർക്ക് 8.50 ശതമാനം പലിശയും, സൂപ്പർ സീനിയർ സിറ്റിസൺസിന് 8.75 ശതമാനം പലിശയും ലഭിക്കുന്നതാണ്.
Also Read: മൊബൈല്‍ ഫോണ്‍ തലയിണയ്ക്കടിയില്‍ വെച്ച് ഉറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
24 മാസം മുതൽ 36 മാസത്തിന് താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.7 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 8.20 ശതമാനവും, സൂപ്പർ സീനിയർ സിറ്റിസൺസിന് 8.45 ശതമാനവും പലിശ ലഭിക്കും. 36 മാസം മുതൽ 60 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.3 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനവും, സൂപ്പർ സീനിയർ സിറ്റിസൺസിന് 8.05 ശതമാനവുമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. 60 മാസം മുതൽ 240 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.20 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.70 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.95 ശതമാനവും പലിശ ലഭിക്കുന്നതാണ്.
Post Your Comments