മുസ്ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്ന് അമേരിക്കയിൽ മറുപടി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വാഷിങ്ടണ്‍ ഡി.സിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. കേരളത്തില്‍ മുസ്ലിം ലീഗുമായുള്ള സഖ്യം ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹമിങ്ങനെ പറഞ്ഞത്.
‘ഹിന്ദു പാര്‍ട്ടിയായ ബി.ജെ.പിയെ എതിര്‍ത്തുകൊണ്ട് മതേതരത്തെക്കുറിച്ച് താങ്കള്‍ സംസാരിച്ചു. താങ്കള്‍ എം.പിയായിരുന്ന കേരളത്തില്‍, കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയായ മുസ്ലിം ലീഗുമായി സഖ്യത്തിലാണ്’, എന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു രാഹുലിന്റെ മറുപടി.
‘മുസ്ലിം ലീഗ് പൂര്‍ണ്ണമായും മതേതരപാര്‍ട്ടിയാണ്. ആ പാര്‍ട്ടിയെ സംബന്ധിച്ച് മതേതരമല്ലാത്ത ഒന്നുമില്ല. ചോദ്യകര്‍ത്താവ് മുസ്ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്നാണ് തോന്നുന്നത്’, രാഹുൽ പറഞ്ഞു.
എന്നാൽ ഇതിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. വയനാട്ടില്‍ സ്വീകാര്യനായി തുടരേണ്ടത് രാഹുലിന്റെ ആവശ്യമാണെന്നും ഇതിനാലാണ് ഇത്തരമൊരു പ്രസ്താവനയെന്നും ബി.ജെ.പി. ഐ.ടി. സെല്‍ തലവന്‍ അമിത് മാളവ്യ ആരോപിച്ചു. മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിച്ച ജിന്നയുടെ മുസ്ലിം ലീഗ് രാഹുല്‍ഗാന്ധിക്ക് മതേതര പാര്‍ട്ടിയാണെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.
Post Your Comments