കാത്തിരിപ്പുകൾക്കൊടുവിൽ ഗോവയിലേക്ക് ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്നു. സംസ്ഥാനത്തിന്റെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ സർവീസ് ജൂൺ 3 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. വീഡിയോ കോൺഫറൻസിലൂടെയാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുക. മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആദ്യ സർവീസ് ആരംഭിക്കുന്നത്. രാജ്യത്ത് സർവീസ് നടത്തുന്ന 19-ാമത് വന്ദേ ഭാരത് ട്രെയിനാണ് നാളെ മുതൽ ഗോവയുടെ മണ്ണിലൂടെ ഓടിത്തുടങ്ങുക.
ഗോവ- മുംബൈ റൂട്ടിലാണ് വന്ദേ ഭാരത് സർവീസ് നടത്തുന്നത്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ മുതൽ ഗോവയിലെ മഡ്ഗാവ് സ്റ്റേഷൻ വരെയാണ് സർവീസ്. ഈ മേഖലയിലെ വന്ദേ ഭാരത് ട്രെയിൻ സർവീസ് ജനങ്ങൾക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതാണ്. കൂടാതെ, ഈ റൂട്ടിലൂടെ മുംബൈയിൽ നിന്ന് ഗോവയിലെത്താൻ ഏഴ് മണിക്കൂർ മതിയാകും. ഒരു മണിക്കൂറോളമാണ് ലാഭിക്കാൻ സാധിക്കുക.
Also Read: ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി: ഒരു ഭീകരനെ വധിച്ചു
ഗോവയിലെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരാൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. കൂടാതെ, ജനങ്ങൾക്ക് തുരങ്കത്തിലൂടെയുള്ള അതിവേഗ യാത്രയും ആസ്വദിക്കാൻ സാധിക്കും. ഗോവ- മുംബൈ റൂട്ടിലെ വന്ദേ ഭാരത് എക്സ്പ്രസ് നദി, താഴ്‌വര, പർവതം എന്നീ മേഖലകൾക്ക് സമീപത്ത് കൂടി കടന്ന് പോകുന്നതിനാൽ യാത്രക്കാർക്ക് മികച്ച ദൃശ്യാനുഭവമാണ് ലഭിക്കുക.
Post Your Comments