Latest NewsKeralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു: പ്രതിക്ക് രണ്ട് കേസുകളിലായി 30 വർഷം കഠിനതടവും പിഴയും 

കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതിക്ക് രണ്ട് കേസുകളിലായി 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. വാടാനപ്പള്ളി ബീച്ചിൽ വടക്കൻ വീട്ടിൽ രഞ്ജിത്തി(29) നെയാണ് കുന്നംകുളം അതിവേഗ സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്.

2016 ഏപ്രിൽ 14ന് ആണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ നിന്ന് പെൺകുട്ടിയെ ഇറക്കിക്കൊണ്ടുപോയി ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പ്രതിക്ക് എതിരെയുള്ള ആദ്യത്തെ കേസ്.

പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ വാടാനപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ഗുരുവായൂർ കോട്ടപ്പടിയിൽ നിന്നാണ് കണ്ടെത്തിയത്. പിന്നീട് പെൺകുട്ടിയെ വീട്ടുകാർ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് ഏപ്രിൽ 24ന് പ്രതി പെൺകുട്ടിയെ നിർബന്ധിച്ച് ഇറക്കിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button