രാജ്യത്ത് ജിഎസ്ടി വരുമാനം വീണ്ടും കുതിച്ചുയർന്നു. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് മാസത്തിലെ ജിഎസ്ടി വരുമാനം 1.57 ലക്ഷം കോടി രൂപയാണ്. 2022 മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 12 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, ഏപ്രിലിലെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി രൂപയായിരുന്നു. അഞ്ചാം തവണയാണ് രാജ്യത്തെ ജിഎസ്ടി വരുമാനം 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ കടക്കുന്നത്. കൂടാതെ, തുടർച്ചയായ
14 മാസവും 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ ജിഎസ്ടി സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്.
മെയ് മാസത്തിലെ മൊത്തം ചരക്ക് സേവന നികുതിയിൽ സിജിഎസ്ടി 28,411 കോടി രൂപയും, എസ്ജിഎസ്ടി 35,828 കോടി രൂപയും, ഐജിഎസ്ടി 81,363 കോടി രൂപയും, സെസ് 11,489 കോടി രൂപയുമാണ്. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് 1,057 കോടി രൂപ സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ മാസം ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 12 ശതമാനമാണ് കൂടുതൽ. ഐജിഎസ്ടിയിൽ നിന്ന് 35,369 കോടി രൂപ സിജിഎസ്ടിയിലേക്കും 29,769 കോടി രൂപ എസ്ജിഎസ്ടിയിലേക്കും സർക്കാർ മാറ്റിയിട്ടുണ്ട്. ഇതിനു ശേഷം 2023 മെയ് മാസത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം സിജിഎസ്ടി 63,780 കോടി രൂപയും എസ്ജിഎസ്ടി 65,597 കോടി രൂപയുമാണ്.
Also Read: എരുമേലി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം: ആശങ്കയില്‍ പ്രദേശവാസികൾ
Post Your Comments