
പാപ്പരാത്ത നടപടികൾ നേരിടുന്ന രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ് പുതിയ പദ്ധതികളുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ആറ് മാസത്തേക്കുള്ള പുനരുജ്ജീവന പദ്ധതി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ സമർപ്പിച്ചു. 26 വിമാനങ്ങൾ, 400 പൈലറ്റുമാർ എന്നിവരടങ്ങുന്ന പദ്ധതിയാണ് സമർപ്പിച്ചിരിക്കുന്നത്. അതേസമയം, പൂനെ, ബാഗ്ഡോഗ്ര, ഗോവ തുടങ്ങിയ റൂട്ടുകളിൽ പ്രവർത്തനം പുനരാരംഭിക്കാനുള്ള നീക്കങ്ങൾ ഗോ ഫസ്റ്റ് ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരാത്ത നടപടികൾ ഫയൽ ചെയ്തത്.
മെയ് 3-നാണ് ഗോ ഫസ്റ്റ് ആദ്യമായി ഫ്ലൈറ്റുകൾ റദ്ദ് ചെയ്തത്. നിലവിൽ, ജൂൺ 4 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഡിജിസിഐ 30 ദിവസത്തിനകം പുനരുജ്ജീവന പദ്ധതി സമർപ്പിക്കാൻ ഗോ ഫസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആറ് മാസത്തേക്കുള്ള പുനരുജ്ജീവന പദ്ധതി സമർപ്പിച്ചിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി ഫ്ലൈറ്റുകൾ റദ്ദ് ചെയ്തതിനാൽ യാത്രക്കാർക്ക് ഉടൻ റീഫണ്ടുകൾ നൽകുന്നതാണെന്ന് എയർലൈൻ അറിയിച്ചിട്ടുണ്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ എഞ്ചിൻ നിർമ്മാണ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുമായി ഉണ്ടായ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്.
Also Read: വിറ്റാമിന്‍ സി ഇല്ലെങ്കില്‍ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങള്‍ ഇവ
Post Your Comments