ഡല്‍ഹി: ലോകം നിലനില്‍ക്കുന്ന കാലത്തോളം ഇസ്ലാം അപകടത്തിലാകില്ല എന്ന് അസദുദ്ദീന്‍ ഒവൈസി. ഇസ്ലാമല്ല, ഇന്ത്യയാണ് അപകടത്തിലാകാന്‍ പോകുന്നതെന്ന് ഒവൈസി ചൂണ്ടിക്കാണിച്ചു. ഹിന്ദു സന്യാസിമാരെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പങ്കെടുപ്പിച്ചതിനെതിരെയും കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരെയും അസദുദ്ദീന്‍ ഒവൈസി രംഗത്തു വന്നു.
‘ഇസ്ലാം ഒരിക്കലും അപകടത്തിലാകില്ല. ഇന്ത്യയാണ് അപകടത്തിലാകാന്‍ പോകുന്നത്. സാമൂഹിക ഘടനയും ഭരണഘടനയുമാണ് അപകടത്തിലായിരിക്കുന്നത്. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന വേളയില്‍ ഹിന്ദു സന്യാസിമാരെ ഇരുത്തികൊണ്ട് ഒരു മതചിഹ്നത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാഷ്ടാംഗം പ്രണമിച്ചതെന്തിനാണ്. ഇത് ബിജെപിയുടെ ഹിന്ദുത്വ അജന്‍ഡയാണ്’, ഒവൈസി പറഞ്ഞു.
കേരള സ്റ്റോറിയുടെ മുഖ്യ പ്രചാരകനും പ്രത്യയശാസ്ത്ര തിരക്കഥാകൃത്തും പ്രധാനമന്ത്രിയായി മാറി. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുകയാണ്. അതിനാണ് കേരള സ്റ്റോറി എന്ന സിനിമ പുറത്തിറക്കിയത്. ദി കേരള സ്റ്റോറി പൂര്‍ണ്ണമായും നുണകളെ അടിസ്ഥാനമാക്കിയുള്ളതാണ്. കേരളത്തിലെ മുസ്ലീങ്ങളെ അപമാനിക്കാന്‍ ശ്രമിച്ച് പണം സമ്പാദിക്കാനാണ് സിനിമ നിര്‍മ്മിച്ചത് എന്നും ഒവൈസി വാദിച്ചു.
Post Your Comments