അരൂർ: 12 വയസ്സുകാരിക്ക് നേരെ അതിക്രമം നടത്തിയ യുവാവിന് 12 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. എഴുപുന്ന ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽ ഈരേക്കളം വീട്ടിൽ പ്രശാന്തിനെയാണ് (30) വിവിധ വകുപ്പുകളിലായി 12വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും കോടതി ശിക്ഷിച്ചത്. ചേർത്തല സ്പെഷൽ ഫാസ്റ്റ്ട്രാക് പോക്സോ കോടതി ആണ് ശിക്ഷ വിധിച്ചത്.
Read Also : അരിക്കൊമ്പന്റെ സംരക്ഷണത്തിന് സമരത്തിനൊരുങ്ങി മൃഗസ്നേഹികളുടെ സംഘടനയും അരിക്കൊമ്പന് ഫാന്‍സും
അരൂർ പൊലീസ് 2020-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. പിഴയടക്കാത്തപക്ഷം ഓരോ വർഷം വീതം കൂടി തടവ് അനുഭവിക്കണമെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു.
അരൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒമാരായിരുന്ന കെ.എൻ. മനോജ്, കെ.ജെ. ജേക്കബ്, സീനിയർ സി.പി.ഓമാരായിരുന്ന ജിഷമോൾ, ബിനുമോൾ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ബീന ഹാജരായി.
Post Your Comments