![](/wp-content/uploads/2023/06/whatsapp-image-2023-06-01-at-18.44.14.jpg)
വ്യാപാരത്തിന്റെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സൂചികകൾ നിറം മങ്ങിയതോടെയാണ് വ്യാപാരം നഷ്ടത്തിലേറിയത്. ബിഎസ്ഇ സെൻസെക്സ് ഇന്ന് 193 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 62,428-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 46 പോയിന്റ് ഇടിഞ്ഞ് 18,487-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയിൽ ഉണ്ടായ കനത്ത ലാഭമെടുപ്പ് ഓഹരി സൂചികകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഭാരതി എയർടെൽ, കൊട്ടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, അൾട്രാടെക് സിമന്റ്, കോൾ ഇന്ത്യ, എബിബി ഇന്ത്യ, ബജാജ് ഹോൾഡിംഗ്സ്, ഗുജറാത്ത് ഗ്യാസ് തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് ഏറ്റവുമധികം തിരിച്ചടികൾ നേരിട്ടത്. അതേസമയം, ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, എച്ച്.യു.എൽ, സൺ ഫാർമ, ടിസിഎസ്, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ്, അപ്പോളോ ഹോസ്പിറ്റൽസ് തുടങ്ങിയവയുടെ ഓഹരികൾ മുന്നേറി.
Also Read: സ്വാഭാവിക രീതിയില്‍ മുടി കറുപ്പിയ്ക്കാൻ ഇതാ ചില വഴികൾ
Post Your Comments