ചെന്നൈ: യൂണിഫോം ധരിച്ചെത്തുന്ന മുഴുവന്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്ര അനുവദിച്ച് തമിഴ്‌നാട്. തമിഴ്‌നാട് ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാന്‍ തമിഴ്‌നാട് ഗതാഗത വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഗതാഗത വകുപ്പ് നല്‍കിയ പാസുമായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യയാത്ര ലഭിക്കും.
Read Also: ചക്കക്കൊമ്പന് മുന്നിൽ പെട്ട് ഭയന്നോടി വീണു: യുവാവിന് പരിക്ക്
യൂണിഫോമില്‍ വരുന്ന കുട്ടികളെയോ പാസുമായി വരുന്ന കുട്ടികള്‍ക്കോ സൗജന്യയാത്ര നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കണ്ടക്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമുണ്ട്. കോവിഡ് കാരണം സൗജന്യപാസുകള്‍ അനുവദിക്കുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ മുടങ്ങിയിരുന്നു. സ്മാര്‍ട്ട് കാര്‍ഡ് വിതരണം പൂര്‍ത്തിയാകാത്തതുകൊണ്ടാണ് യൂണിഫോം എന്ന മാനദണ്ഡം കൂടി വച്ചത്.
ഒരു ദിവസം രണ്ട് സൗജന്യയാത്രയാണ് അനുവദിക്കുക. 2016 മുതല്‍ സര്‍ക്കാര്‍ ബസുകളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്
Post Your Comments