KeralaLatest NewsNews

ലോക കേരള സഭയിൽ മുഖ്യനൊപ്പം ഇരിക്കാൻ പണപ്പിരിവ് എന്ന് പ്രചാരണം: ‘അത് പണപ്പിരിവല്ല, സ്‌പോൺസർഷിപ്പ്’ – പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ പണപ്പിരിവ് നടത്തിയെന്ന് ആരോപണങ്ങളിൽ പ്രതികരണവുമായി നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. ആരോപണങ്ങൾ നിഷേധിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ‘പുതിയ ക്യാപ്സ്യൂൾ കോയിന്ദൻ സഖാവ് വക അടുപ്പത്തു കിടന്ന് തിളയ്ക്കുന്നുണ്ട്, ഇക്കാര്യം കൂടി നോക്കുക’: അഞ്‍ജു പാർവതി

പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും പണം പിരിക്കുന്നത് സ്‌പോൺസർഷിപ്പിന് വേണ്ടിയാണെന്നും പി ശ്രീരാമകൃഷ്ണൻ വിശദീകരിച്ചു. പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി സ്‌പോൺസർഷിപ്പ് സ്വീകരിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം അറിയിച്ചു.

ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനമാണ് വിവാദത്തിൽ ഉൾപ്പെട്ടത്. ജൂൺ 9 മുതൽ 11 വരെയാണ് ലോക കേരളാ സഭ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എൻ ബാലഗോപാലും പങ്കെടുക്കുന്ന ചടങ്ങിൽ താരനിശ മാതൃകയിൽ പാസുകൾ നൽകി പണപ്പിരിവ് നടത്തിയെന്നാണ് ഉയരുന്ന ആരോപണം.

Read Also: ‘വഴിയിൽ ഇട്ട് തല്ലി എന്ന് വീരവാദം മുഴക്കുന്നത് ഒരിക്കലും നല്ല പ്രവണത അല്ല’: ഷാജൻ സ്കറിയയ്ക്ക് പിന്തുണയുമായി ഒമർ ലുലു

shortlink

Related Articles

Post Your Comments

Related Articles


Back to top button