Latest NewsIndiaNews

വിവാഹിതനുമായി 8 വര്‍ഷമായി വിവാഹേതര ബന്ധം: വാക്കേറ്റത്തിനിടെ കാമുകന്‍ പിടിച്ചുതള്ളിയ കാമുകി നിലത്ത് വീണ് മരിച്ചു

വിവാഹിതനായ യുവാവുമായി കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി വിവാഹേതര ബന്ധം സൂക്ഷിച്ചിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്

ഉദ്ദം സിംഗ് നഗര്‍: വാക്കേറ്റത്തിനിടയില്‍ കാമുകന്‍ പിടിച്ചുതള്ളിയ കാമുകി നിലത്ത് വീണ് മരിച്ചു. വിവാഹിതനായ യുവാവുമായി കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി വിവാഹേതര ബന്ധം സൂക്ഷിച്ചിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

Read Also : അഡ്ജസ്റ്റ് ചെയ്യണമെന്ന് നടിമാരോട് ആവശ്യപ്പെടാറുണ്ടെന്ന് കാതല്‍ സുഗുമാറിന്‍റെ വെളിപ്പെടുത്തല്‍; വിവാദം

ദില്ലിയിലെ ഉദ്ദം സിംഗ് നഗറിലാണ് സംഭവം. യുവാവിന്‍റെ സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്തിരുന്നത്. യുവതിക്ക് താനല്ലാതെ മറ്റൊരു പങ്കാളി ഉണ്ടെന്ന സംശയത്തേത്തുടര്‍ന്നുണ്ടായ കലഹത്തിനിടെയാണ് യുവതി വീണ് മരിച്ചത്. തര്‍ക്കത്തിനിടെ പിടിച്ച് തള്ളിയതോടെ നിലത്ത് വീണ യുവതി മരിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ ഭയന്നുപോയ കാമുകന്‍ യുവതിയുടെ മൃതദേഹം ബ്ലേഡ് കൊണ്ട് കഴുത്ത് അറുത്ത് സമീപത്തെ പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.

ദില്ലിയിലെ കനോരി ഗ്രാമത്തിലെ പാടത്ത് നിന്നാണ് തലയറുത്ത നിലയില്‍ യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. സാവിത്രി ദേവിയെന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സാവിത്രി ദേവിയുടെ ഫോണിലെ വിവരങ്ങള്‍ സംബന്ധിച്ച അന്വേഷണമാണ് തൊഴിലുടമയിലേക്ക് എത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ യുവാവിനെതിരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് കാഷിപൂര്‍ എസ്പി വിശദമാക്കി.

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നാലെ കഴുത്ത് അറുക്കാനായി ഉപയോഗിച്ച ബ്ലേഡ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ട് നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button