Latest NewsKeralaNews

’22 വർഷം ജയിലിൽ കഴിഞ്ഞു,ഒരു കാൽ നഷ്ടപ്പെട്ടു’; മഅദനിക്ക് മാപ്പ് നൽകണമെന്ന് ജസ്റ്റിസ് കട്ജു, സിദ്ധരാമയ്യയ്ക്ക് കത്തെഴുതി

ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുല്‍ നാസര്‍ മഅദനിക്ക് വേണ്ടി കർണാടക സർക്കാരിന് കത്തെഴുതി ജസ്റ്റിസ് മാർക്കാണ്ഡേയ കട്ജു. മഅദനിക്ക് നിരുപാധികം മാപ്പ് നൽകാൻ ഗവർണറോട് ശുപാർശ ചെയ്യണമെന്ന് കട്ജു കത്തിൽ അഭ്യർത്ഥിച്ചു. കുറ്റക്കാരനാണെങ്കിൽ പോലും വേണ്ടതിലധികം ശിക്ഷ മഅദനി അനുഭവിച്ചു കഴിഞ്ഞുവെന്നും കട്ജു അയച്ച കത്തിൽ പറയുന്നു.

’22 വർഷം മഅദനി ജയിലിൽ കഴിഞ്ഞു. ഒരു കാൽ നഷ്ടപ്പെട്ട മഅദനിക്ക് വീൽചെയറിന്റെ സഹായമില്ലാതെ ഒന്ന് നീങ്ങാൻ പോലുമാകില്ല. കിഡ്നി സംബന്ധമായ അസുഖങ്ങൾ മഅദനിയെ അലട്ടുന്നുണ്ട്. ഡയാലിസിസ് വേണ്ട സ്ഥിതിയാണ്. കൂടാതെ, ഒരു കണ്ണിന്റെ കാഴ്ച പകുതി നഷ്ടമായിട്ടുമുണ്ട്. അദ്ദേഹത്തിന്റെ അച്ഛൻ കിടപ്പിലാണെന്നുള്ള അവസ്ഥ കൂടെ പരിഗണിക്കണം’, കട്ജു എഴുതി. ഫൈസ് അഹമ്മദ്‌ ഫായിസിന്റെ കവിത ഉദ്ധരിച്ചാണ് കട്ജുവിന്റെ കത്ത് അവസാനിക്കുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കട്ജു എഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്.

അതേസമയം, കേരളത്തിലേക്ക് വരാൻ മഅനിക്ക് അനുമതി ലഭിച്ചെങ്കിലും സുരക്ഷയൊരുക്കാർ കർണാടക സർക്കാർ പറഞ്ഞ തുക കൊടുത്ത് നാട്ടിലേക്ക് വരേണ്ടതില്ലെന്ന് അദ്ദേഹം നിലപാടെടുക്കുകയായിരുന്നു. ഇത്ര ഭീമമായ തുക നൽകി നാട്ടിലേക്ക് വരുന്നില്ലെന്നായിരുന്നു മഅദനി പറഞ്ഞത്. 20 ലക്ഷം രൂപ മാസം നൽകണമെന്നായിരുന്നു കർണാടക സർക്കാരിന്റെയും പൊലീസിന്റെയും നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button