Latest NewsSaudi ArabiaNewsInternationalGulf

ആവി പിടിക്കുന്നതിനിടെ തീപൊള്ളലേറ്റു: പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

റിയാദ്: ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ തീ പൊള്ളലേറ്റ് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശിയാണ് മരണപ്പെട്ടത്.

Read Also: അറബിക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും രൂപം കൊള്ളുന്നു, കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് 

തൃശൂർ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി ആണ് മരിച്ചത്. 50 വയസായിരുന്നു. സൗദി അറേബ്യയിലെ ബത്ഹയിൽ ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.

ഗ്യാസ് സ്റ്റൗ കത്തിച്ച് അതിന് മുകളിൽ കെറ്റിലിൽ വെള്ളം ചൂടാക്കി തലയിൽ പുതപ്പിട്ട് ആവി പിടിക്കവെ പുതപ്പിലേക്ക് തീ പടർന്നാണ് അപകടം സംഭവിച്ചത്. മുഹമ്മദ് റാഫിയുടെ മൃതദേഹം ശുമൈസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Also: കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവം: അഞ്ചു ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button