KeralaLatest NewsNews

അറബിക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും രൂപം കൊള്ളുന്നു, കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് 

വിനാശകാരിയായ ഇടിമിന്നല്‍ ഉണ്ടാകും

 

തിരുവനന്തപുരം:  അറബിക്കടലില്‍ ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും രൂപം കൊള്ളാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നും അധികൃതര്‍ അറിയിച്ചു. ജൂണ്‍ അഞ്ചോടെ തെക്ക് കിഴക്കന്‍ അറബിക്കടലിലാണ് ചക്രവാതച്ചുഴി രൂപപ്പെടുന്നത്. ഇത് രൂപപ്പെട്ട് കഴിഞ്ഞാല്‍ തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Read Also: നിർമ്മാണത്തിലിരിക്കുന്ന സെപറ്റിക് ടാങ്കിൽ വീണു: മൂന്ന് വയസുകാരന് ദാരുണാന്ത്യം

അതേസമയം, അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപാത അടിസ്ഥാനമാക്കിയായിരിക്കും കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ പെയ്യുക.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button