Latest NewsNewsBusiness

വീണ്ടും ലോക സമ്പന്നൻ! പദവി തിരിച്ചുപിടിച്ച് ഒന്നാമനായി ഇലോൺ മസ്ക്

അർനോൾട്ടിന്റെ ഉടമസ്ഥതയിലുള്ള ലൂയി വിറ്റൺ, ഫെൻസി, ഹെന്നസി എന്നീ ബ്രാൻഡുകളുടെ ഓഹരികളാണ് കുത്തനെ ഇടിഞ്ഞത്

ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പദവി വീണ്ടും കരസ്ഥമാക്കി ട്വിറ്റർ സിഇഒ ഇലോൺ മസ്ക്. പ്രമുഖ വ്യവസായിയും, നിക്ഷേപകനുമായ ബെർണാഡ് അർനോൾട്ടിനെ മറികടന്നാണ് ലോക സമ്പന്ന പട്ടം വീണ്ടും മസ്ക് സ്വന്തമാക്കിയത്. പാരീസ് ട്രേഡിംഗിൽ ബെർണാഡ് അർനോൾട്ടിന്റെ എൽവിഎംഎച്ചിന്റെ ഓഹരികൾ 2.6 ശതമാനം ഇടിഞ്ഞിരുന്നു. ഇതോടെയാണ് മസ്ക് വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയത്. അർനോൾട്ടിന്റെ ഉടമസ്ഥതയിലുള്ള ലൂയി വിറ്റൺ, ഫെൻസി, ഹെന്നസി എന്നീ ബ്രാൻഡുകളുടെ ഓഹരികളാണ് കുത്തനെ ഇടിഞ്ഞത്.

2022 ഡിസംബറിലാണ് ബെർണാഡ് അർനോൾട്ട് മസ്കിനെ മറികടന്ന് ലോക സമ്പന്നൻ എന്ന പദവി സ്വന്തമാക്കിയത്. അക്കാലയളവിൽ ടെസ്‌ലയുടെ ഓഹരികളിൽ ഉണ്ടായ കനത്ത നഷ്ടം മസ്കിന്റെ ആസ്തിയെ വലിയ തോതിൽ ബാധിച്ചിരുന്നു. അതേസമയം, ഈ വർഷം ഇലോൺ മസ്ക് 55.3 ബില്യൺ ഡോളറിലധികം നേടിയിട്ടുണ്ട്. ടെസ്‌ലയുടെ ഓഹരികൾ ഈ വർഷം മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് വരുമാനം വീണ്ടും ഉയർന്നത്. ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്സ് അനുസരിച്ച്, മസ്കിന്റെ നിലവിലെ ആസ്തി 192.3 ബില്യൺ ഡോളറും, അർനോൾട്ടിന്റെ ആസ്തി 186.6 ബില്യൺ ഡോളറുമാണ്.

Also Read: രാത്രിയില്‍ തുടർച്ചയായി ഫാനിട്ടുറങ്ങുന്നവർ അറിയാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button