
കണ്ണൂർ: നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. കണ്ണൂരിലാണ് സംഭവം. തളിപ്പറമ്പ് മുക്കോലയിലെ ഓട്ടോഡ്രൈവർ പി സി ബഷീറിന്റെ മകൻ തമീൻ ബഷീർ ആണ് മരണപ്പെട്ടത്. അമീൻ ബഷീറിനൊപ്പം കുഴിയിൽ വീണ അഹമ്മദ് ഫാരിസ്(3) എന്ന മറ്റൊരു കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. കളിക്കുന്നതിനിടയിൽ കുട്ടികൾ അബദ്ധത്തിൽ ഈ കുഴിയിലേക്ക് വീഴുകയായിരുന്നു.
Read Also: ബീഹാറിൽ നിന്ന് നേപ്പാളിലേക്കുള്ള ചരക്ക് നീക്കം ഇനി എളുപ്പത്തിൽ! കാർഗോ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു
Post Your Comments