Latest NewsKeralaNews

വിവിധ രംഗങ്ങളിൽ രാജ്യത്തിന് മാതൃകയായി ഉയരാൻ കേരളത്തിന് കഴിഞ്ഞു: മുഖ്യമന്ത്രി

തിരുവനന്തപുരം: വിവിധ രംഗങ്ങളിലും മേഖലകളിലും രാജ്യത്തിന് മാതൃകയായി ഉയരാൻ കേരളത്തിനു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പൂർണ ഇഗവേണൻസ് നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.

Read Also: അറബിക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും രൂപം കൊള്ളുന്നു, കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് 

തൊള്ളായിരത്തിലേറെ സർക്കാർ സേവനങ്ങൾ ഇന്ന് ഓൺലൈനായി നൽകാൻ കഴിയുന്നു. ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ഏക സംസ്ഥാനവും അതിദാരിദ്ര്യം ഇല്ലാതാക്കാൻ പദ്ധതി തയ്യാറാക്കിയ ആദ്യ സംസ്ഥാനവും കേരളമാണ്. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ 3.5 ലക്ഷം കുടുംബങ്ങൾക്ക് വീടു നിർമിച്ചു നൽകി. മൂന്നു ലക്ഷം പേർക്ക് പട്ടയം നൽകി. 2,07,000 പേർക്ക് പിഎസ്സി വഴി നിയമനം നൽകി. 30,000 പുതിയ തസ്തിക സൃഷ്ടിച്ചു. 63 ലക്ഷം പേർക്ക് 1600 രൂപ വീതമാണ് ക്ഷേമ പെൻഷനായി നൽകുന്നത്. ഇത് രാജ്യത്ത് ഏറ്റവും ഉയർന്നതാണ്. രാജ്യത്തെ ആദ്യ സൂപ്പർ ഫാബ് ലാബ്, ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഗ്രാഫീൻ സെന്റർ, വാട്ടർ മെട്രോ എന്നിവയും കേരളത്തിൽ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിനും ശിലയിട്ടു. അടിസ്ഥാന സൗകര്യ വികസനത്തിന് പൊതു വിദ്യാഭ്യാസ മേഖലയിൽ 3800 കോടിയും പൊതുജനാരോഗ്യ മേഖലയിൽ 19,000 കോടിയുമാണ് സർക്കാർ ചെലവഴിച്ചത്. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ 2016ൽ 12 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് അഞ്ചു ശതമാനമായി കുറയ്ക്കാനായെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Read Also: നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണു: മൂന്ന് വയസുകാരന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button