ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. നാല് നാൾ നീണ്ട നേട്ടക്കുതിപ്പിന് വിരാമമിട്ടാണ് ആഭ്യന്തര സൂചികകൾ നഷ്ടത്തിലേക്ക് വീണത്. വൻകിട ഓഹരികളിൽ ഉണ്ടായ കനത്ത ലാഭമെടുപ്പാണ് ഇന്ന് സൂചികകളെ തളർത്തിയ പ്രധാന ഘടകം. ബിഎസ്ഇ സെൻസെക്സ് 346.89 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 62,622.24-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 99.45 പോയിന്റ് നഷ്ടത്തിൽ 18,534.40-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആക്സിസ് ബാങ്ക്, എസ്ബിഐ, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, എൻടിപിസി, അൾട്രാടെക് സിമന്റ് തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് നിരാശപ്പെടുത്തിയത്. അതേസമയം, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, കൊട്ടക് ബാങ്ക്, ടാറ്റ മോട്ടേഴ്സ്, എബിബി ഇന്ത്യ, ടോറന്റ് ഫാർമ തുടങ്ങിയവയുടെ ഓഹരികൾ ഇന്ന് മുന്നേറി.
Also Read: ഉൽപ്പന്നങ്ങൾ ഓഫർ വിലയിൽ വാങ്ങാം! അജിയോയിൽ ‘ഫാഷൻസ് മോസ്റ്റ് വാണ്ടഡ്’ ക്യാമ്പയിനിന് ഇന്ന് മുതൽ തുടക്കം
Post Your Comments