കൊച്ചി: രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടും കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സംഘടനയ്ക്ക് വിദേശത്ത് നിന്ന് വന്‍ സാമ്പത്തിക സഹായം ലഭിക്കുന്നതായി കണ്ടെത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് ആരംഭിച്ചു. തിരുവനന്തപുരം,മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് പരിശോധന. പിഎഫ്‌ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടക്കുന്നത്. കേരളം, ബിഹാര്‍, കര്‍ണാടക സംസ്ഥാനങ്ങളിലെ 25 ഇടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.
Read Also: 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ
മലപ്പുറത്തെ നിലമ്പൂര്‍, വഴിക്കടവ് എന്നിവിടങ്ങളിലാണ് എന്‍ഐഎ സംഘമെത്തിയത്. നിലമ്പൂരില്‍ ചന്തക്കുന്നു സ്വദേശി പുല്‍വാരി ഷെരീഫിന്റെ വീട്ടില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തു. എന്നാല്‍ പരിശോധനാ സമയം ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. കാസര്‍ഗോഡ് മഞ്ചേശ്വരം കുഞ്ചത്തൂരിലും പരിശോധന നടന്നു. കുഞ്ചത്തൂര്‍ സ്വദേശി മുനീറിന്റെ വീട്ടിലായിരുന്നു റെയ്ഡ്. കേരളത്തിലെയും ഡല്‍ഹിയിലെയും എന്‍ഐഎ സംഘം സംയുക്തമായി നടത്തുന്ന പരിശോധനക്ക് ലോക്കല്‍ പൊലീസിന്റെ സഹായം ലഭിക്കുന്നുണ്ട്.
Post Your Comments