ഡിജിറ്റൽ വായ്പകൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാൻ പുതിയ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ്. മണപ്പുറം ഫിനാൻസിന്റെ എല്ലാ ഉൽപ്പന്നങ്ങളും സേവനങ്ങളും ഒരു കുടക്കീഴിൽ ആക്കുക എന്ന ലക്ഷ്യത്തോടെ മാ-മണി ആപ്ലിക്കേഷൻ എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമായും ടിയർ 1, ടിയർ 2 പട്ടണങ്ങളിലെ ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വ്യക്തിഗത വായ്പ, ബിസിനസ് വായ്പ, വീട്ടുപകരണങ്ങൾക്കുള്ള വായ്പ, വാഹന വായ്പ തുടങ്ങി ഒട്ടനവധി വായ്പ സേവനങ്ങൾ മാ-മണി ആപ്ലിക്കേഷനിൽ ലഭ്യമാണ്. ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പയെടുക്കാൻ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത. ഡിജിറ്റൽ ധനകാര്യ സേവന രംഗത്ത് പ്രവർത്തന വിപുലീകരണം നടത്തുന്നതിന്റെ ഭാഗമായാണ് മാ-മണി ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. മാ-മണി ആപ്പ് മുഖാന്തരം ഉപഭോക്താക്കൾക്ക് വായ്പകൾക്ക് അപേക്ഷിക്കാനും, അപേക്ഷ ട്രാക്ക് ചെയ്യാനും, അക്കൗണ്ട് മാനേജ് ചെയ്യാനും കഴിയുന്നതാണ്.
Also Read: മുടി കൊഴിച്ചിൽ കുറയ്ക്കാം അടുക്കളയിലുള്ള ഈ ചേരുവകൾ കൊണ്ട്
Post Your Comments