നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ എൻബിഎഫ്സി ആയ മണപ്പുറം ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിലെ ഫലങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. ഇത്തവണ 409.48 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷം ഇതേ പാദത്തിൽ 369.88 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നത്. കൂടാതെ, കഴിഞ്ഞ പാദത്തിൽ നിന്ന് ലാഭം 45 ശതമാനമായി ഉയർന്നിട്ടുണ്ട്.
ഇത്തവണ ഇടക്കാല ലാഭവിഹിതം നൽകാനും ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. രണ്ട് രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 0.75 രൂപയാണ് ഇടക്കാല ലാഭവിഹിതമായി നൽകുക. രണ്ടാം പാദത്തിൽ കമ്പനിയുടെ സ്വർണ വായ്പ ഫോർട്ട്ഫോളിയോ 19,190 കോടി രൂപയായി ഉയർന്നിട്ടുണ്ട്. കൂടാതെ, ഇക്കാലയളവിൽ സ്വർണ വായ്പയെടുത്ത ഉപയോക്താക്കളുടെ എണ്ണം 24.1 ലക്ഷമായാണ് കുതിച്ചത്.
Also Read: ആൻഡ്രോയിഡ് ഓട്ടോ പൂർണമായും പരിഷ്കരിക്കുന്നു, ഏറ്റവും പുതിയ മാറ്റങ്ങൾ അറിയാം
Post Your Comments