Latest NewsNewsLife StyleDevotionalSpirituality

വീട്ടിൽ ഗണപതി വിഗ്രഹം വെക്കുന്നവർ അറിയാൻ

ഏതൊരു കർമങ്ങളും ആദ്യം തുടങ്ങുമ്പോൾ തടസങ്ങളൊഴിവാക്കാനും കാര്യം ഭംഗിയായി നടക്കാനും ഗണപതിയെ പ്രസാദിപ്പിച്ച ശേഷമായിരിക്കും തുടങ്ങുക. അതിനാൽ ഗണപതി വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ നാം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു. ഗണപതി വിഗ്രഹങ്ങളും, ഫോട്ടോകളും വീട്ടിൽ സൂക്ഷിക്കുന്നതിന് പല നിയമങ്ങളുമുണ്ട്. അവ കൃത്യമായി പാലിച്ചാലേ ഐശ്വര്യത്തിനും അഭീഷ്ടസിദ്ധിയും നമ്മെ തേടിയെടുത്തുകയുള്ളൂ.

സന്തോഷവും ഐശ്വര്യവും സമാധാനവുമാണ് ലക്ഷ്യമെങ്കിൽ വെളുത്ത ഗണപതി വിഗ്രഹം വേണം വീട്ടിൽ വെക്കേണ്ടത്. വെളുത്ത ഗണപതിയുടെ ചിത്രവും വീട്ടിൽ സൂക്ഷിക്കണം. വ്യക്തിപരമായ ഉയർച്ചയാണ് ലക്ഷ്യമെങ്കിൽ കുങ്കുമവർണത്തിലെ ഗണപതിവിഗ്രഹം വയ്ക്കാം, വീട്ടിലേയ്ക്ക് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരാൻ ഇരിയ്ക്കുന്ന ഗണപതിവിഗ്രഹം വെക്കുക. ജോലി സ്ഥലത്ത് ഏറെ നല്ലത് ഗണേശ വിഗ്രഹമാണ്.

വീടിന്റെ പ്രധാന കവാടത്തിന് നേരെ വിപരീത ദിശയിൽ വിഗ്രഹം വയ്ക്കുന്നത് വീട്ടിലേക്ക് ദോഷകരമായത് ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകുവാൻ വേണ്ടിയാണ്. സ്വീകരണമുറിയിലെ അലമാരകളിലും വെക്കുന്ന വിഗ്രഹം ഒരിഞ്ച് അകത്തി വെക്കാൻ ശ്രദ്ധിക്കണം. തുകലിൽ ഉണ്ടാക്കിയ സാധങ്ങൾ ഒന്നും വിഗ്രഹത്തിനടുത്ത് വെക്കരുത്. പൂജാമുറിയിൽ ഒരു ഗണപതിവിഗ്രഹം മാത്രം വയ്ക്കുക.

വീട്ടിൽ കയറുന്ന ഭാഗത്താണ് വിഗ്രഹം വയ്ക്കുന്നതെങ്കിൽ രണ്ടെണ്ണം ആയിട്ടേ വയ്ക്കാവു. ഒന്ന് കവാടത്തിലേക്ക് തിരിച്ചും മറ്റൊന്ന് എതിര്ദിശയിലേക്ക് തിരിച്ചും വയ്ക്കണം. വീടിന്റെ മറ്റേതെങ്കിലും മുറിയിലേക്ക് ഗണേശ വിഗ്രഹത്തിന്റെ പുറക് വശം വരുന്നത് ദാരിദ്രത്തിന് കാരണമാകുമെന്നാണ് വിശ്വാസം. അതിന് പരിഹാരമായാണ് മറ്റൊരു വിഗ്രഹം കൂടി നേരെ വിപരീത ദിശയിൽ വയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button