Latest NewsIndia

മകൾ ടെറസിൽ കിടന്നുറങ്ങുന്നതിനെ ചൊല്ലി തർക്കം, കുപിതനായ പിതാവ് അമ്മയെയും മകളെയും കുത്തി, 25 തവണ കുത്തേറ്റ് മകൾ മരിച്ചു

അഹമ്മദാബാദ്: കുടുംബവഴക്കിനിടെ മകളെ അതിക്രൂരമായി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്ത് സത്യനഗര്‍ സൊസൈറ്റിയില്‍ താമസിക്കുന്ന രാമാനുജ സാഹുവാണ് അറ​സ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ ഭാര്യ രേഖയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചൂട് കൂടുതലായതിനാൽ മകള്‍ ടെറസില്‍ കിടന്നുറങ്ങുന്നതിനെച്ചൊല്ലി മാതാവുമായുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

മേയ് 18-ന് രാത്രി 11.30-ഓടെയായിരുന്നു സംഭവം. കേസില്‍ രാമാനുജയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ കൊലപാതകത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. സൂറത്തില്‍ വാടകയ്ക്കാണ് കുടുംബം താമസിക്കുന്നത്. ഭാര്യയുമായുള്ള നിസാര വഴക്കിനെ തുടര്‍ന്നായിരുന്നു പ്രകോപനമെന്ന് പൊലീസ് പറയുന്നു

അമ്മയെ ഉപദ്രവിക്കുന്നത് കണ്ടു തടയാനെത്തിയ പത്തൊമ്പത് വയസുള്ള മകളെയാണ് ഇയാൾ കുത്തികൊന്നത്. ഭാര്യയെയും പത്തുതവണ കുത്തിപരിക്കേല്‍പ്പിക്കുകയും രണ്ട് കൈവിരലുകള്‍ വെട്ടിമാറ്റുകയും ചെയ്തു. വഴക്കിനിടെ ഇയാള്‍ ഭാര്യയെ ക്രൂരമായി ആക്രമിച്ചു. അമ്മയെ ഉപദ്രവിക്കുന്നത് തടയാനെത്തിയ മക്കളും പ്രതിയുടെ ആക്രമണത്തിനിരയായി. പിടിച്ചുവെയ്ക്കാന്‍ ശ്രമിച്ച മക്കളെ ഇയാള്‍ ക്രൂരമായാണ് ആക്രമിച്ചത്. ഇതിനിടെയാണ് മകളെ കത്തി കൊണ്ട് കുത്തിയത്. നിരവധിതവണ കുത്തേറ്റ മകള്‍ അവശയായി നിലത്തുവീണിട്ടും പ്രതി ആക്രമണം തുടര്‍ന്നു. തറയിലൂടെ ഇഴഞ്ഞ് മറ്റൊരു മുറിയില്‍ അഭയംതേടാന്‍ ശ്രമിച്ചിട്ടും പ്രതി മകളെ വെറുതെവിട്ടില്ല. പിന്തുടര്‍ന്നെത്തി മുറിക്കുള്ളിലിട്ട് വീണ്ടും മകളെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.

മകളെ കൊലപ്പെടുത്തിയശേഷം പ്രതി വീടിന്റെ ടെറസിലേക്ക് ഓടിക്കയറി അവിടെയുണ്ടായിരുന്ന ഭാര്യയെയും ആക്രമിച്ചു. ഭാര്യയുടെ രണ്ട് കൈവിരലുകളാണ് വെട്ടിമാറ്റിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button