ഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ യുവതിയെ കുത്തിക്കൊന്നു. വീട്ടില്‍ വച്ച് നടത്തിയ പാര്‍ട്ടിക്കിടെ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് നടന്ന സംഭവത്തിൽ മനീഷ ഛേത്രി(22) എന്ന യുവതിയാണ് മരിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ പിടികൂടുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പാര്‍ട്ടി നടത്തിയ സപ്‌ന എന്ന യുവതിയുടെ വീടിന് മുകളില്‍ നിന്നും മനീഷ യുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് പൊലീസ് കണ്ടെത്തിയത്. പാര്‍ട്ടിയില്‍ മനീഷയ്ക്ക് പുറമേ രണ്ടു യുവതികളും ഒരു യുവാവുമാണ് പങ്കെടുത്തത്. പാര്‍ട്ടിക്കിടെ പെട്ടെന്ന് ഉണ്ടായ വഴക്കിനെ തുടര്‍ന്ന് യുവാവ് മനീഷയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
വീടിന്റെ ഉടമയായ സപ്‌ന പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയും മനീഷയും വിവിധ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്.
Post Your Comments