ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ മുൻപന്തിയിൽ ഉള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വിരൽത്തുമ്പിൽ ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും വാട്സ്ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തവണ ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന വീഡിയോ കോളുകൾക്കിടയിൽ സ്ക്രീൻ പങ്കിടുന്ന ഫീച്ചറാണ് വാട്സ്ആപ്പിലും എത്തുന്നത്. നിലവിൽ, മൈക്രോസോഫ്റ്റ്, ഗൂഗിൾ മീറ്റ് എന്നിവ ഉൾപ്പെടെയുള്ള വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമുകളിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്.
സ്ക്രീൻ പങ്കിടൽ ഉപയോഗിച്ച്, ഹോസ്റ്റിന് മറ്റുള്ളവരുമായി അവരുടെ സ്ക്രീൻ ഉള്ളടക്കം പ്രദർശിപ്പിക്കാൻ കഴിയുന്നതാണ്. പ്രധാനമായും ഓഫീസ് മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നവർക്കാണ് ഈ ഫീച്ചർ ഏറെ ഗുണകരമാകുക. നിലവിൽ, 2.23.11.19 ബീറ്റാ പതിപ്പ് ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. വാട്സ്ആപ്പ് സ്ക്രീനിലെ വീഡിയോ, ഓഡിയോ മ്യൂട്ട് ബട്ടണുകൾക്ക് അടുത്താണ് സ്ക്രീൻ പങ്കിടുന്ന ബട്ടണും ലഭ്യമാക്കുക. ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും സ്ക്രീൻ ഉള്ളടക്കം പങ്കിടുന്നത് നിർത്താൻ സാധിക്കും. എന്നാൽ, ഈ ഓപ്ഷൻ ഉപയോഗിക്കുന്നതിന് വാട്സ്ആപ്പ് ഉപഭോക്താക്കൾ അധിക അനുമതി നൽകേണ്ടി വരുമെന്നാണ് സൂചന.
Post Your Comments