തൃശ്ശൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിമൂന്ന് വയസുകാരൻ മുങ്ങിമരിച്ചു. തൃശൂർ അരിമ്പൂരിലാണ് സംഭവം. 13 വയസുള്ള ആൺകുട്ടിയാണ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്. അരിമ്പൂർ പരയ്ക്കാട് ക്ഷേത്രക്കുളത്തിൽ ആണ് അപകടം ഉണ്ടായത്.
മനകൊടി സ്വദേശി പ്രദീഷിന്റെ മകൻ അക്ഷയ് ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പമാണ് അക്ഷയ് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ വന്നത്. ഒന്നരയോടെയാണ് അപകടം സംഭവിച്ചത്.
Post Your Comments