KeralaLatest NewsNews

അധ്യാപക തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ തള്ളി ധനകാര്യ വകുപ്പ്

തിരുവനന്തപുരം: അധ്യാപക തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ തള്ളി ധനകാര്യ വകുപ്പ്.

5906 അധ്യാപക തസ്തികളും 99 അനധ്യാപക തസ്തികകളും സൃഷ്ടിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ. ഈ കണക്കുകളില്‍ ധനവകുപ്പ് സംശയം ഉന്നയിച്ചു. വീണ്ടും പരിശോധന നടത്താന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

സ്‌കൂള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിർദ്ദേശം. ഫയല്‍ വിദ്യാഭ്യാസ വകുപ്പിന് തിരിച്ചയച്ചു. യുഐഡിയുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തിയതെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. ഇതില്‍ സംശയത്തിന്റെ ആവശ്യമില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button