റിസർവ് ബാങ്ക് 2,000 രൂപാ നോട്ടുകൾ പിൻവലിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഇതുവരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എത്തിയത് കോടികളുടെ 2,000 രൂപ നോട്ടുകൾ. എസ്ബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇതുവരെ 17,000 കോടി രൂപയുടെ 2,000 രൂപ നോട്ടുകളാണ് എസ്ബിഐയിൽ എത്തിയിട്ടുള്ളത്. ഇതിൽ 14,000 കോടി രൂപയുടെ 2,000 നോട്ടുകൾ നിക്ഷേപമായാണ് എത്തിയത്. അതേസമയം, 3,000 കോടിയുടെ 2,000 രൂപാ നോട്ടുകൾ ജനങ്ങൾ മാറ്റിയെടുത്തിട്ടുണ്ട്.
വിപണിയുടെ 20 ശതമാനം നോട്ടുകൾ മാത്രമാണ് ഇതുവരെ ബാങ്കുകളിൽ എത്തിയിട്ടുള്ളത്. നോട്ടുകൾ മാറ്റിയെടുക്കാൻ ബാങ്കുകളിൽ അക്കൗണ്ടുകളുടെ ആവശ്യമില്ലെന്ന് ആർബിഐ ഇതിനോടകം അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 30 വരെയാണ് പൊതുജനങ്ങൾക്ക് 2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസരം. ഒരുതവണ 2,000 രൂപയുടെ 20 നോട്ടുകളാണ് മാറ്റിയെടുക്കാനോ, നിക്ഷേപിക്കാനോ സാധിക്കുക. ഒരു ദിവസം എത്ര തവണ വേണമെങ്കിലും ഇത്തരത്തിൽ 2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയും. മെയ് 23-നാണ് രാജ്യത്ത് 2,000 രൂപ നോട്ടുകൾ ആർബിഐ പിൻവലിച്ചത്.
Also Read: 95 കിലോ കഞ്ചാവുമായി ബജ്‌റംഗ്ദൾ ജില്ലാ കൺവീനർ അറസ്റ്റിൽ
Post Your Comments