Latest NewsNewsIndia

പുതിയ പാര്‍ലമെന്റ് സമുച്ചയത്തെ ശവപ്പെട്ടിയുമായി ഉപമ, ആര്‍ജെഡിയുടെ ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനം

പാറ്റ്‌ന: ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് സമുച്ചയത്തെ ശവപ്പെട്ടിയുമായി ഉപമിച്ചുകൊണ്ടുള്ള ആര്‍ജെഡിയുടെ ട്വീറ്റിനെതിരെയുള്ള വിമര്‍ശനം വ്യാപകമാകുന്നു. പാര്‍ലമെന്റിനെ ശവപ്പെട്ടിയുമായി ഉപമിച്ച് ട്വീറ്റ് ചെയ്തവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍കുമാര്‍ മോദി പറഞ്ഞു. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ആര്‍ജെഡിയെ തള്ളിപ്പറഞ്ഞ് എഐഎംഐഎം നേതാവ് അസറുദ്ദീന്‍ ഒവൈസി രംഗത്തുവന്നു.

Read Also: മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് 3.5 കോടിയിലധികം വീടുകള്‍ പണിതുനല്‍കി

അവര്‍ ശവപ്പെട്ടിയുടെ ചിത്രം ഉപയോഗിച്ചു. ഇതില്‍പ്പരം അനാദരവ് എന്താണ്? എന്ന് സുശീല്‍കുമാര്‍ മോദി ചോദിച്ചു. പുതിയ പാര്‍ലമെന്റ് സമുച്ചയത്തെക്കുറിച്ച് മറ്റെന്തെല്ലാം പറയാന്‍ സാധിക്കുമായിരുന്നു. എന്തിനാണ് ശവപ്പെട്ടിയുടെ മാതൃക മുന്നോട്ട് വെച്ചത്. ആര്‍ജെഡിയ്ക്ക് യാതൊരു നിലപാടുമില്ല എന്ന് അസദുദ്ദീന്‍ ഒവൈസി വിമര്‍ശിച്ചു.

എന്നാല്‍ പലഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പാര്‍ട്ടിയുടെ നേതാക്കളായ ലാലുപ്രസാദ് യാദവും മകന്‍ തേജസ്വി യാദവും കടുത്ത സമ്മര്‍ദ്ദത്തിലായി. സംഭവത്തെക്കുറിച്ച് വിശദീകരണം തേടിയ മാദ്ധ്യമപ്രവര്‍ത്തകരോട് ട്വീറ്റിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് തേജസ്വി യാദവ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button