തിരുവനന്തപുരം: വായ്പാ പരിധി കുറച്ച നടപടിയെക്കുറിച്ച് വി. മുരളീധരന്‍ പറയാന്‍ പാടില്ലാത്തത് പറഞ്ഞുവെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ‘1.75 ലക്ഷം കോടിയാണ് സംസ്ഥാനത്തെ ഒരു വര്‍ഷത്തെ ചിലവ്. മൂന്ന് ശതമാനമാണ് കടമെടുപ്പ് പരിധി. ഏപ്രിലില്‍ 2000 കോടി കടമെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. 15390 കോടി രൂപയാണ് വായ്പ എടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 32442 കോടി രൂപ വായ്പ എടുക്കാന്‍ നിലവിലെ ചട്ട പ്രകാരം അവകാശമുണ്ട്. വായ്പ പരിധി ചുരുക്കിയതിനെപ്പറ്റി കേന്ദ്രത്തിന് വിശദീരണമില്ല’.
‘കേന്ദ്രം 6.4 ശതമാനമാണ് കടം എടുക്കുന്നത്. വി. മുരളീധരന്‍ പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ബി ജെ പിയുടെ ആഭ്യന്തര വിഷയമാണോ ഇതെന്നും ബിജെപി ഓഫിസിലിരുന്ന് എഴുതിയ കണക്കായിരിക്കും അദ്ദേഹം പറഞ്ഞത്’മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments