സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടല്‍ പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെ: പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ്

കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടല്‍ ഡി കാസ ഇന്‍ പ്രവര്‍ത്തിച്ചത് യാതൊരു അനുമതിയും ഇല്ലാതെയെന്ന് കണ്ടെത്തല്‍. കോര്‍പ്പറേഷന്‍ ലൈസന്‍സോ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിയോ ഇല്ലാതെയായിരുന്നു പ്രവര്‍ത്തനം.

കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.

അതേസമയം, ഹോട്ടൽ ഉടമ സിദ്ധിഖിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ ചെറുതുരുത്തി താഴപ്രയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ നിന്നും സിദ്ധിഖിന്‍റെ എടിഎം കാർഡും ചെക്കുബുക്കും തോർത്തും കണ്ടെടുത്തു. പൊട്ടക്കിണറ്റിൽ നിന്നാണ് ഇവ കണ്ടെടുത്തത്.

കാർ ഉപേക്ഷിച്ച സ്ഥലമാണിത്. ഷിബിലിയെയാണ് ഇവിടെയെത്തിച്ച് തെളിവെടുപ്പു നടത്തിയത്. കൊലപാതകത്തിനു ശേഷം ഫർഹാനയും ഷിബിലിയും അട്ടപ്പാടി ചുരത്തിൽ മൃതദേഹം ഉപേക്ഷിക്കുകയും തുടർന്ന് ഫർഹാനയെ വീട്ടിൽ എത്തിച്ച ശേഷം കാർ ഇവിടെ ഉപേക്ഷിക്കുകയുമായിരുന്നു.

അരമണിക്കൂറിലധികം നീണ്ട തെളിവെടുപ്പിനൊടുവിലാണ് കാർ ഉപേക്ഷിച്ച സ്ഥലത്തിന്‍റെ അടുത്തുള്ള കിണറ്റിൽ നിന്നും എടിഎം കാർഡ് അടക്കമുള്ള നിർണായക വസ്തുക്കൾ കണ്ടെടുത്തത്. പ്രതികളെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Share
Leave a Comment