ആലപ്പുഴ: ചെങ്ങന്നൂരിൽ കിണറ്റിൽനിന്നും രക്ഷപ്പെടുത്തിയ വയോധികൻ മരിച്ചു. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72) ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടെ റിംഗുകൾ ഇടിഞ്ഞ് യോഹന്നാൻ കിണറ്റിൽ കുടുങ്ങുകയായിരുന്നു.
Read Also : പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നത് മനസിന് ഉന്മേഷവും ഉല്ലാസവും പകരുമെന്ന് പുതിയ പഠനം
തുടർന്ന്, വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേന 11 മണിക്കൂർ നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിലാണ് യോഹന്നാനെ പുറത്തെത്തിച്ചത്. അബോധാവസ്ഥയിലാണ് ഇയാളെ കിണറ്റിൽ നിന്നും പുറത്തേക്കെടുത്തത്. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read Also : എയർ ഇന്ത്യ വിമാനത്തിൽ വച്ച് ജീവനക്കാരനെ യാത്രക്കാരൻ ആക്രമിച്ചു
ഇന്ന് രാവിലെ ഒൻപതിനാണ് റിംഗുകൾ ഇടിഞ്ഞ് യോഹന്നാൻ കിണറിനുള്ളിൽ അകപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു യോഹന്നാൻ.
Post Your Comments