ഡെല്‍ഹി കൊലപാതകം: സംഭവശേഷം പ്രതി മുങ്ങിയത് ബന്ധുവീട്ടിലേക്ക്, പിതാവിനെ വിളിച്ചത് കുടുക്കി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി കൊലപാതകത്തിൽ പ്രതിയായ സാഹിൽ സംഭവത്തിന് ശേഷം മുങ്ങിയത് ബുലന്ദ് ഷെഹറിലെ ബന്ധുവീട്ടിലേക്ക്. ഇതിനിടെ പിതാവിനെ വിളിച്ചത് പൊലീസിന് നിർണ്ണായകമായി. ഈ ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

ആറംഗ പ്രത്യേക സംഘമാണ് സാഹലിനെ പിടികൂടിയത്. പതിനാറുകാരിയെ കുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താൻ ആണ് പൊലീസിന്റെ ശ്രമം.

സാഹിൽ ലഹരിക്ക് അടിമയോ എന്നും പൊലീസ് പരിശോധിക്കും. ലഹരി ഉപയോഗത്തിന് ശേഷമാണോ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം.

Share
Leave a Comment