മാസങ്ങൾക്കു ശേഷം വിലക്കുകൾ നീക്കി ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ 2.5 ആപ്പ് വീണ്ടും ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തി. കേന്ദ്ര സർക്കാർ വിലക്ക് പിൻവലിച്ചതോടെയാണ് ഗെയിമിംഗ് രംഗത്തേക്ക് വീണ്ടും ബിഗ്മി 2.5 തിരിച്ചെത്തിയത്. ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും ബിഗ്മി 2.5 ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഗെയിമിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പാണ് ഇത്തവണ പുറത്തിറക്കിയിരിക്കുന്നത്. അതിനാൽ, പുതിയ പതിപ്പിൽ മാപ്പും, പുതിയ ഇൻ- ഗെയിം ഇവന്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിഗ്മി 2.5-ന് മൂന്ന് മാസത്തേക്കാണ് നിരോധനം നീങ്ങിക്കിട്ടിയത്. ഇക്കാലയളവിൽ ഗെയിം അധികൃതരുടെ നിരീക്ഷണത്തിലായിരിക്കും. സർക്കാറിന്റെ നിയന്ത്രണങ്ങൾ അനുസരിച്ച്, 18 വയസിന് താഴെയുള്ള ഉപഭോക്താക്കൾക്ക് ഒരു ദിവസം മൂന്ന് മണിക്കൂർ മാത്രമാണ് ഗെയിം കളിക്കാനാകുക. അതേസമയം, 18 വയസിന് മുകളിലുള്ളവർക്ക് 6 മണിക്കൂർ വരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
Also Read: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ വൈകുന്നു: അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
ദിവസങ്ങൾക്ക് മുൻപ് തന്നെ ഗെയിം വിവിധ ആപ്പ് സ്റ്റോറുകളിൽ എത്തിയിരുന്നെങ്കിലും, കളിക്കാൻ അനുവാദമുണ്ടായിരുന്നില്ല. മെയ് 29 മുതലാണ് ഗെയിം കളിക്കാനുള്ള അനുമതി നൽകിയത്. ബിഗ്മി 2.5-ൽ ‘നുസ’ എന്ന പേരിലുള്ള പുതിയ മാപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം സജ്ജീകരിച്ച റിസോർട്ട് ദ്വീപ് ആണിത്. 8 മിനിറ്റ് നേരമാണ് ഇതിലെ ഗെയിമിംഗ് സമയ ദൈർഘ്യം. പുതിയ പതിപ്പിൽ സിപ്പ്ലൈനുകൾ, എലവേറ്ററുകൾ, സൂപ്പർ റീക്കാൾ ഫീച്ചർ, പുതിയ ആയുധങ്ങൾ, പുതിയ വാഹനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Post Your Comments