ഭാരം കുറയ്ക്കാന്‍ ചൂടു വെള്ളത്തില്‍ കുളിച്ചാല്‍ മതി. വെറുതെ ഒരൊറ്റ ദിവസം കൊണ്ടൊന്നും ഭാരം കുറയ്ക്കാന്‍ സാധിക്കില്ലെന്ന് നമുക്കറിയാം. അതിനു കഠിനമായി പ്രവര്‍ത്തിക്കണം. ആഹാരം നിയന്ത്രിക്കണം, ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യണം. എന്നാല്‍, ചൂട് വെള്ളത്തിലെ കുളി കൊണ്ട് ഭാരം കുറയ്ക്കാന്‍ സാധിക്കുമോ ? പറ്റുമെന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്. ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നടത്തിയൊരു പഠനത്തിലാണ് ഈ കണ്ടെത്തല്‍.
30 മിനുട്ട് നേരം വ്യായാമം ചെയ്യുന്നത് കൊണ്ടോ ജോഗിങ് ചെയ്യുന്നത് കൊണ്ടോ പുറന്തള്ളുന്ന അത്ര കാലറിയാണ് ചൂടുവെള്ളത്തില്‍ കുളിക്കുന്നതിലൂടെ കുറയുന്നത്. ചൂടുവെള്ളം ഫാറ്റ് പുറംതള്ളാന്‍ ശരീരത്തെ സഹായിക്കും എന്നതാണ് ഇതിനു പിന്നിലെ പൊരുള്‍. മാത്രമല്ല, ചൂടുവെള്ളത്തിലെ കുളി ശരീരത്തിനും നല്ലതാണ്. മസ്സില്‍ റിലാക്‌സ് ചെയ്യാനും പേശികള്‍ക്ക് ഉന്മേഷം നല്‍കാനുമെല്ലാം ഇത് സഹായിക്കും. എങ്കിലും ശരിയായ ഡയറ്റ്, വ്യായാമം എന്നിവയ്‌ക്കൊപ്പം മാത്രം ചെയ്താല്‍ മാത്രമാണ് ഈ ഹോട്ട് വാട്ടര്‍ ബാത്ത് ഫലം ചെയ്യുള്ളൂ എന്ന് കൂടി ഓര്‍ക്കുക.
ഡോക്ടര്‍ ഫാള്‍ക്കനറുടെ നേതൃത്വത്തില്‍ 14 പുരുഷന്മാരില്‍ നടത്തിയ വിവിധ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ഇവരെ രണ്ടു തരം പരീക്ഷണങ്ങളിലൂടെയാണ് ഈ സമയം നിരീക്ഷിച്ചത്. ഒന്ന് ഒരു മണിക്കൂര്‍ നേരം ഇവരെ ട്രെഡ്മില്ലിലോ സൈക്കിള്‍ സവാരിയിലോ ഏര്‍പ്പെടുത്തി. ശേഷം ഇവരെ ഒരു മണിക്കൂര്‍ ഹോട്ട് വാട്ടര്‍ ടബ്ബില്‍ കിടത്തി. ശരീരത്തിന്റെ ഊഷ്മാവ് കൂട്ടുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.130 കാലറി വരെയാണ് ഇതുവഴി പുറന്തള്ളിയത്. അതായത്, മുപ്പതുമിനിറ്റ് നേരം നടക്കുന്നതു വഴി പുറന്തള്ളുന്നത്ര കാലറി.
Post Your Comments