തിരുവനന്തപുരം: ബാലരാമപുരം മതപഠന കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തുടർന്ന് പെൺകുട്ടിയുടെ ആൺസുഹൃത്തിനെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു.
പൂന്തുറ സ്വദേശിയായ യുവാവിനെതിരെയാണ് കേസെടുത്തത്. പെൺകുട്ടി മരിക്കുന്നതിന് 6 മാസം മുമ്പാണ് പീഡനം നടന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമാക്കുന്നു. ബാലരാമപുരം പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് പൂന്തുറ പൊലീസിന് കൈമാറിയിട്ടുണ്ട്. പെൺകുട്ടി മതപഠന ശാലയിൽ എത്തുന്നതിന് മുമ്പാണ് പീഡനത്തിന് ഇരയായതെന്ന നിഗമനത്തിലാണ് പോലീസ്.
Post Your Comments