KeralaLatest NewsNews

അരിക്കൊമ്പൻ ഷണ്മുഖ ഡാമിന് സമീപം: നിരീക്ഷിച്ച് വനംവകുപ്പ്, സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടിവയ്ക്കും

കമ്പം: തമിഴ്നാട് വനമേഖലയിൽ നിലയുറപ്പിച്ച അരിക്കൊമ്പൻ ഷണ്മുഖ ഡാമിന് സമീപം. ജനവാസമേഖലയോടു ചേർന്നുകിടക്കുന്ന വനമേഖലയിലൂടെയാണ് ആനയുടെ സഞ്ചാരം.

ദൗത്യസംഘം ആനയെ നേരിട്ടു കണ്ടുവെങ്കിലും മയക്കുവെടി വയ്ക്കാനുള്ള സാഹചര്യം ഒത്തുവന്നിട്ടില്ലെന്നാണു സൂചന. സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടിവയ്ക്കുമെന്ന് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കി. ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ് വനംവകുപ്പ്. കമ്പത്തു നിന്ന് പത്ത് കിലോമീറ്റർ മാറിയാണ് ഷണ്മുഖ ഡാം.

കഴിഞ്ഞ മൂന്ന് ദിവസമായി അരിക്കൊമ്പന് പിന്നാലെയാണ് ദൗത്യസംഘം. ദൗത്യസംഘാംഗങ്ങളും കുംകിയാനകളും കമ്പത്ത് തുടരുകയാണ്. ആന ക്ഷീണിതനായതിനാലാണ് അധികദൂരം സഞ്ചരിക്കാത്തത് എന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ.

അതേസമയം, ആന തിരികെ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഉള്ള മുന്നൊരുക്കം വനപാലകർ സ്വീകരിക്കുന്നുണ്ടെന്ന് കമ്പം എംഎൽഎ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button