Latest NewsIndiaNews

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് ഭാര്യ

ഹൈദരാബാദ്: വയോധികയായ സ്ത്രീ രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതായി റിപ്പോര്‍ട്ട്. പഴയ കാര്‍ഡ്ബോര്‍ഡ് പെട്ടികളും വേസ്റ്റ് പേപ്പറുകളും ഉപയോഗിച്ച് വയോധിക മൃതദേഹം കത്തിച്ചതായാണ് പോലീസ് പറയുന്നത്. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ പട്ടിക്കോണ്ടയിലാണ് സംഭവം നടന്നത്.

Read Also: സ്വന്തം വീട്ടിലെത്തിയപ്പോഴും ചിരിച്ച മുഖവുമായി കുറ്റബോധം തെല്ലുമില്ലാതെ ഫർഹാന, എല്ലാം ചെയ്തത് ഷിബിലിയെന്ന് യുവതി

അതേസമയം മാരകമായ അസുഖത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് കൃഷ്ണയ്യ മരിച്ചതെന്നും അയല്‍വാസികളാരും സഹകരിക്കില്ലെന്നു കരുതി മൃതദേഹം വീട്ടില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നെന്നുമാണ് വയോധികയായ ലളിത പോലീസിനോട് പറഞ്ഞത്. അയല്‍വാസികള്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയപ്പോളേക്കും മൃതദേഹം 80 ശതമാനത്തോളം കത്തിയിയിരുന്നതായി പോലീസ് പറഞ്ഞു.

അന്വേഷണത്തില്‍ പി ഹരികൃഷ്ണ പ്രസാദിന്റെ (63) മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി അദ്ദേഹം അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. ഭാര്യ ലളിതയാണ് അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിനടത്തിയിരുന്നത്.

ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ടെന്നാണ് വിവരം. ഇവരില്‍ ഒരാള്‍ സര്‍ക്കാര്‍ ഡോക്ടറാണ്, മറ്റൊരാള്‍ ലണ്ടനിലാണ്. ഭര്‍ത്താവിന്റെ മരണം മൂലമുണ്ടായ പരിഭ്രാന്തിയിലാവാം ലളിത ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്തതെന്നും ഊഹാപോഹങ്ങളുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button