ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള വിപണിയിലെ സാഹചര്യങ്ങൾ അനുകൂലമായതോടെയാണ് ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നത്. ബിഎസ്ഇ സെൻസെക്സ് 344.69 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 62,846-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 99.30 പോയിന്റ് നേട്ടത്തിൽ 18,598.5-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു വേളയിൽ സെൻസെക്സ് 63,000 പോയിന്റ് പിന്നിട്ടിരുന്നു.
ഓയിൽ ആൻഡ് ഗ്യാസ്, ഐടി എന്നിവ ഒഴികെയുള്ള എല്ലാ വിഭാഗങ്ങളിലും ഇന്ന് മികച്ച വാങ്ങലുകൾ നടന്നിട്ടുണ്ട്. ഐസിഐസിഐ ലൊമ്പാർഡ്, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, ട്യൂബ് ഇൻവെസ്റ്റ്മെന്റ്, ഐആർസിടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നേട്ടം കൈവരിച്ചത്. അതേസമയം, ഒഎൻജിസി, അദാനി ടോട്ടൽ ഗ്യാസ്, ബോഷ്, ഫോർട്ടിസ് ഹെൽത്ത്കെയർ, എച്ച്സിഎൽ ടെക്, പവർ ഗ്രിഡ്, മാരുതി, വിപ്രോ, ടി.സി.എസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾക്ക് നിറം മങ്ങി.
Also Read: കോൺട്രാക്ട് ക്യാരിയേജുകളുടെ അനധികൃത സർവീസിന് സഹായിച്ചു: ആർടിഒയെ സസ്പെന്റ് ചെയ്‌ത് എംവിഡി
Leave a Comment