Latest NewsKeralaNews

യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്

കോഴിക്കോട്: യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കോഴിക്കോട് കൊമ്മേരിയിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പോലീസ് നിർണായക കണ്ടെത്തൽ നടത്തിയിരിക്കുന്നത്. സംഭവം കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു. കിരൺകുമാർ എന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also: കണ്ണൂരിൽ പത്തും പന്ത്രണ്ടും വയസുള്ള രണ്ട് ആണ്‍കുട്ടികളെ മദ്രസ അദ്ധ്യാപകന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി

വീടിന് സമീപത്തായാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റുമോർട്ടത്തിന് ശേഷമാണ് യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തിൽ കിരൺകുമാറിന്റെ അയൽവാസി സതീഷ് (41) നെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Read Also: ഒരേ നുണ ആവർത്തിച്ചു കേരളീയ സമൂഹത്തെ പരിഹസിക്കുകയാണ് രമേശ് ചെന്നിത്തല: വിമർശനവുമായി എം വി ഗോവിന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button